പാടത്തെ ഫുട്ബോള്‍ കളിയും തോട്ടിലെ കുളിയും

പാടത്തെ ഫുട്ബോള്‍ കളിയും തോട്ടിലെ കുളിയും

. സഹീദ് കെ.എച്ച് ക്രിക്കറ്റ്മാത്രം കളിച്ചുകൊണ്ടിരുന്ന മൊയ്തുക്കാന്റെ പാടത്ത് ആദ്യമായി ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു. ഷാനവാസായിരുന്നു അതിന് കാരണം. അവന്റെ ബാപ്പ ഖത്തറില്‍ നിന്ന് വരുമ്പോള്‍ കൊണ്ട് വന്ന ഫുട്ബോളില്‍ കാറ്റ് നിറച്ചാണ് ഞങ്ങള്‍ ആദ്യമായി എന്റെ നാട്ടില്‍ ഫുട്ബോള്‍ കളിക്കുന്നത്. ഓരോ ദിവസവും കളിക്കാന്‍ ആളുകള്‍ കൂടികൂടി വന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളായി ഫുട്ബോള്‍ കളിക്കാന്‍. കളികഴിഞ്ഞ് കുളത്തിലെ കുളിയാണ് ഏറ്റവും മനോഹരം. നിഹാലിന്റെ പറമ്പിലുള്ള കുളത്തിലാണ് കളി കഴിഞ്ഞ് ഞങ്ങള്‍ കുളിക്കാറ്. നിഹാലിന്റെ ഉമ്മ വന്ന് വഴക്ക് പറയും വരെ കുളി തുടരും. വിയര്‍ത്ത് വന്ന് കുളത്തിലേക്ക് ഒറ്റചാട്ടമാണ്. എന്ത് രസമാണെന്നറിയോ വിയര്‍ത്ത് വന്ന് തണുത്ത വെള്ളത്തല്‍ കുറെ നേരം…

Read More

കണ്ണു നനയിപ്പിച്ച അവധിക്കാലം

കണ്ണു നനയിപ്പിച്ച അവധിക്കാലം

. ഷൈഖ ശുകൂര്‍ എല്ലാ അവധിക്കാലവും എനിക്ക് ആഘോഷമായിരുന്നു. പക്ഷേ ഈ അവധിക്കാലം എനിക്ക് ആഘോഷിക്കാന്‍ സാധിച്ചില്ല. ഈ അവധിക്കാലം വളരെ വ്യത്യസ്തമായിരുന്നു. അതിന് കാരണവുമുണ്ട്. ഏപ്രില്‍ നാലിനാണ് അത് സംഭവിച്ചത്. ഞാനും എന്റെ വീട്ടുകാരും എന്റെ ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ഏപ്രില്‍ നാലിന് ഞങ്ങള്‍ അവിടെയാണ് അവിടെയായിരുന്നു. അവിടെ എല്ലാവരും ഒത്തുകൂടിയ സന്തോഷത്തിലായിരുന്നു. പെട്ടെന്നാണ് ഉമ്മാന്റെ ഫോണിലേക്ക് ആ വിളി വന്നത്. ആദ്യം ഇത്രേ പറഞ്ഞുള്ളൂ, ‘ഉമ്മാക്ക് തീരെ വയ്യ, നീ പെട്ടെന്ന് വാ’ എന്നിട്ട് ഫോണ്‍ കട്ടാക്കി. വിളിച്ചത് എന്റെ മാമിയായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോന്നു. വണ്ടിയിലിരിക്കുന്ന സമയത്ത് എന്റെ താത്താനോട് ഉമ്മ പറഞ്ഞത് ‘ഒന്ന് വിളിച്ചുനോക്കാ ഉമ്മാനെ,…

Read More

മധുരിക്കുന്ന ഓര്‍മ്മകളിലൂടെ കടന്നുപോയ അവധിക്കാലം

മധുരിക്കുന്ന ഓര്‍മ്മകളിലൂടെ കടന്നുപോയ അവധിക്കാലം

• ആതിര ബി   ഓര്‍മ്മകള്‍ മധുരിക്കുമെന്ന് പറയുന്നത് വളരെ ശരിയാണ്. എന്റെ ഓര്‍മ്മകളില്‍ അവധിക്കാലം എപ്പോഴും മധുരം നിറഞ്ഞതാണ്. മാമ്പൂവിന്റെ സുഗന്ധം പരക്കുമ്പോഴേ പച്ചമാങ്ങുടെ ഉപ്പുകൂട്ടി തിന്ന രുചിയും നാവിലേക്ക് ഓടിയെത്തുമായിരുന്നു. കല്ലെറിഞ്ഞും വടിയില്‍ പിടിച്ചു കുലുക്കിയും അള്ളിപ്പിടിച്ച് മരത്തില്‍ കയറി പറിച്ചെടുത്തുമൊക്കെ പുളിയുറുമ്പിന്റെ വേദനിപ്പിക്കുന്ന കടിയോടൊപ്പം മനസിലേക്കോടിയെത്തുന്നു. മാങ്ങ പഴുത്ത് പാകമാകുംവരെ കൂട്ടുകാര്‍ക്കൊപ്പം കാത്തിരിപ്പായിരിക്കും. ഒരു കാറ്റടിച്ചാല്‍ നാലുഭാഗത്തുനിന്നും വീഴുന്ന മാമ്പഴം പെറുക്കാന്‍ പിന്നെ മത്സരിക്കുമായിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ കിട്ടിയതാര്‍ക്ക് കുറഞ്ഞതാര്‍ക്ക് ഈ കണക്കെടുപ്പും വീതിക്കലുമായിരിക്കും പിന്നീട്. കുശുമ്പും സ്വാര്‍ത്ഥതയുമൊക്കെ കുറച്ചൊക്കെ ഉള്ളിലുണ്ടെങ്കിലും ചങ്ങാതിമാരൊത്ത് പങ്കിട്ടെക്കുന്നൊരു സുഖം അതൊന്നുവേറെ തന്നെയാണ്.   മുറിച്ചുതിന്നാനുള്ള ക്ഷമപോലും ബാക്കിവെക്കാതെ മുഴുവനായും കടിച്ചു തിന്നുന്നത് ഞങ്ങളുടെയൊരു മെയില്‍…

Read More

എന്റെ വേനലവധിക്കാലം

എന്റെ വേനലവധിക്കാലം

• നിഫ്ത മാര്‍ച്ച് 28ന് ആയിരുന്നു സ്‌കൂള്‍ അവധിക്കാലം തുടങ്ങിയത്. വളരെ സന്തോഷപൂര്‍വ്വമേ ഞാന്‍ വേനലവധിയെ കണ്ടിട്ടുള്ളൂ. പിറ്റേദിവസം എന്റെ അമ്മായിയും മക്കളും ദുബൈയിലേക്ക് പോയി. പതിവുപോലെ ഞാന്‍ ഉമ്മയുടെ വീട്ടിലേക്കും. അവധിക്കാലമായതുകൊണ്ട് ഉമ്മയുടെ വീട്ടില്‍ എല്ലാ കുടുംബക്കാരും വന്നിരുന്നു. കുറച്ചുദിവസം ഞാന്‍ അവരുടെ കൂടെ ചിലവഴിച്ചു. പിന്നീട് അവര്‍ എല്ലാവരും യാത്രയായി. അവര്‍ പോയ ദിവസം മുതല്‍ ഞാന്‍ ഉമ്മയുടെ വീട്ടില്‍ ബോറടിച്ചിരിക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ എന്റെ മാമന്റെ വീട്ടിലേക്ക് പോയി. അവിടെ മാമന്റെ കുട്ടിയുടെ കൂടെ ചിലവഴിച്ചു. പിന്നീട് എന്റെ കൂട്ടുകാര്‍ അവധിക്കാലത്തെ ക്ലാസ് തുടങ്ങിയെന്ന് എന്നെ വിളിച്ചുപറഞ്ഞു. അതിനാല്‍ ഞാനും ഉമ്മയും ഉമ്മയുടെ വീട്ടില്‍ നിന്ന് പോന്നു. പിറ്റേദിവസം സര്‍പ്രൈസ്…

Read More

തിരുനെല്ലിയിലെ അവധിക്കാലം

തിരുനെല്ലിയിലെ അവധിക്കാലം

• അമൃത ഓരോ യാത്രയും മനസ്സിനെ സന്തോഷനിര്‍ഭരമാക്കാന്‍ സഹായിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നു ഒരു മോചനമെന്ന നിലയില്‍ എന്റെ അവധിക്കാലം തിരുനെല്ലിയില്‍ ചിലവഴിച്ചു. അതു എന്റെ അമ്മയുടെ നാടാണ്. അമ്മ ജനിച്ച, അമ്മയെ വളര്‍ത്തിയ നാട്. അമ്മയ്ക്ക് ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയായിരുന്നു ഈ അവധിക്കാലം. എനിക്ക് അമ്മയുടെ തറവാടും കുടുംബക്ഷേത്രവും സ്‌കൂളും കാണാനുള്ള ഒരു അവസരവും. കാനനനിഗൂഢതകളിലേക്കുള്ള ആ തിരിച്ചുപോക്ക് ആകാംക്ഷയും അതിലേറെ സന്തോഷവുമായിരുന്നു മനസ്സില്‍ നിറച്ചത്. തിരുനെല്ലി പെരുമാളിനെ കാണാന്‍ പോകുന്നതിന്റെ ആനന്ദവും യാത്രയിലുടനീളം എനിക്ക് കൂട്ടുണ്ടായിരുന്നു. ഇത്തവണത്തെ വിഷു ഏറെ സവിശേഷത നിറഞ്ഞതായിരുന്നു. കസിന്‍സ്സിന്റെ ഒത്തുച്ചേരല്‍ക്കൂടിയായിരുന്നു ഈ വിഷുക്കാലം. പുണ്യനദിയായ കാളിന്ദിയില്‍ മുങ്ങിക്കുളിച്ചതും ശ്രീകൃഷ്ണ പാദസ്പര്‍ശത്താല്‍ പുണ്യമായ ശിലയില്‍ തൊട്ടുവണങ്ങിയതും…

Read More

അത്രമേല്‍ ഇഷ്ടം തോന്നിയ അവധിക്കാലം…

അത്രമേല്‍ ഇഷ്ടം തോന്നിയ അവധിക്കാലം…

• ജന്നത്ത് ബീബി 9ാം ക്ലാസ് കഴിഞ്ഞുള്ള എന്റെ വേനല്‍ അവധിക്ക് മനസില്‍ ആദ്യം ഓടിയെത്തിയത് ‘പടച്ചോനെ അടുത്തത് പത്താം ക്ലാസ് ആണല്ലോ’ എന്നായിരുന്നു. ഇനിയിപ്പോ വെക്കേഷന്‍ ക്ലാസ് തുടങ്ങുമല്ലോ എന്നായി അടുത്ത ചിന്ത. പിന്നെ ഇത്തവണത്തെ ചൂട് കാരണം ക്ലാസ് ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. കൂടെയുള്ളവരൊക്കെ ആദ്യത്തെ ഒരുമാസം അടിച്ച് പൊളിച്ച് മെയ് മാസം ആയപ്പോഴേയ്ക്കും ട്യൂഷന് പോവാന്‍ തുടങ്ങി. ഞാന്‍ അതിനും പോയില്ല. മനസില്‍ പേടിയുണ്ടെങ്കിലും സ്‌കൂളില്‍ നിന്ന് തന്നെ പുസ്തകമെടുത്ത് പഠിക്കണം എന്ന് തോന്നിയിരുന്നില്ല. ഇതിനെല്ലാം ഉപരി ബാബ ഇല്ലാതെ എങ്ങനെ വീട്ടിലിരുന്ന് രണ്ട് മാസം തീര്‍ക്കും എന്നതായിരുന്നു സങ്കടം. ബാബ ഗള്‍ഫിലാണ്. സാധാരണ വെക്കേഷനുകളില്‍ വീട്ടിലിരിക്കുന്ന പതിവ് കുറവായിരുന്നു. എപ്പോഴും…

Read More

ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയി….

ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയി….

• നിമ്മി വല്‍സന്‍ അവധിക്കാലമെന്ന വിസ്മയ സാഗരത്തിലേക്കു കടന്നപ്പോള്‍ തന്നെ മനസില്‍ ആഹ്ലാദം തിരതല്ലുകയായിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ കാത്തിരിക്കുകയായിരുന്നു നാട്ടുകൂട്ടം. ഞാനും എന്റെ ഫ്രണ്ട്സും സ്‌കൂള്‍ പൂട്ടിയതിന്റെ പിറ്റേന്നു തന്നെ സൈക്കിളുമെടുത്തു ഊരുചുറ്റാനിറങ്ങി. നാട്ടിലെ സകല മാവിലും ഞങ്ങളുടെ കല്ലേറുകൊണ്ടിരുന്നു. ഒരു പത്തന്‍പത് ഏറെറിഞ്ഞാല്‍ മാത്രമേ ഒരു മാങ്ങയെങ്കിലും വീഴുകയുള്ളൂ. വഴിനീളമുള്ള വാമിലുമൊത്തം എറിഞ്ഞു നടക്കുമ്പോള്‍ ഏതെങ്കിലുമൊരു മാവിന്റെ ഉടമസ്ഥന്റെ തലയെങ്ങാന്‍ കണ്ടാല്‍ മതി നിരത്തി ഓട്ടമായിരിക്കും. അങ്ങനെ എത്രയെത്ര മാങ്ങ ഞങ്ങള്‍ കട്ടുപറിച്ചിട്ട് ഉപ്പും മുളകുമിട്ട് സപ്പറടിച്ചിട്ടുണ്ടെന്നോ! മാങ്ങപറിച്ചതിന്റെ പേരില്‍ എത്ര അടികിട്ടിയാലും വഴക്കുകേട്ടാലുമൊന്നും ഞങ്ങള്‍ക്കൊരു കൂസലുമില്ലായിരുന്നു. ഒരു പക്ഷേ ഞങ്ങളുടെ കൊതി അതിനൊക്കെ എത്രയോ മുകളിലായതുകൊണ്ടാവാം. അല്ലെങ്കിലൊരു പക്ഷേ അതൊക്കെ ഞങ്ങളുടെ ഈ…

Read More

ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ….

ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ….

• നവ്യ വത്സന്‍ ഹോ! അങ്ങനെ കാത്തുകാത്തിരുന്ന് അവധിക്കാലമെത്തി. ഇത്രയും നാള്‍ പരീക്ഷയുടെ ചൂടിലായിരുന്നു. അവിടെ പോവരുത്, ഇവിടെ പോവരുത്, രാവിലെ എഴുന്നേറ്റ് പഠിക്കണം, കല്ല്യാണമില്ല, വീട്ടില്‍ കൂടലില്ല എന്തിനധികം പറയുന്നു സ്വന്തം മാമന്റെ മകന്റെ കുഞ്ഞിന്റെ 28നുപോലും പങ്കെടുപ്പിച്ചില്ല. എന്നേക്കാള്‍ ആവലാതി എന്റെ വീട്ടുകാര്‍ക്കായിരുന്നു. ജ്യൂസുകുടിപ്പിക്കലും ഫ്രൂട്ട്‌സ്‌കഴിപ്പിക്കലും എന്തൊക്കെയായിരുന്നു. അങ്ങനെ എസ്.എസ്.എല്‍.സി പരീക്ഷ ശൂ… എന്നങ്ങു കഴിഞ്ഞുപോയി. പിന്നെ ഞങ്ങളുടെ സ്വര്‍ഗകവാടം തുറക്കുകയായി. നീണ്ടുനീണ്ടകിടക്കുന്ന അവധിക്കാലം. ബുക്കുകളോ പേനകളോ അസൈന്‍മെന്റുകളോ ഇല്ലാത്ത നാവിലുവെള്ളമൂറുന്ന മാമ്പഴങ്ങളുമൊക്കെയുള്ള അണ്ണാരക്കണ്ണനും കാക്കക്കഴുവെരിയുമൊക്കെ ചങ്ങാത്തം കൂടാനെത്തുന്ന ഒരു വലിയ ലോകം. ചരടുപൊട്ടിയ പട്ടത്തെപ്പോലെ പാറിപ്പറന്നു നടക്കാനുള്ള ദിവസങ്ങള്‍. പക്ഷെ ഇങ്ങനെ കുന്നോളം ആഗ്രഹിക്കുക എന്നല്ലാതെ അതെങ്ങനെ സഫലമാക്കും? അതായിരുന്നു അടുത്ത…

Read More

ഡൂള്‍ന്യൂസ്-വിസ്മയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് മത്സരം രണ്ടാം ഘട്ടത്തിലേക്ക്; തിങ്കള്‍ മുതല്‍ ശനി വരേയാണ് സമയം

ഡൂള്‍ന്യൂസ്-വിസ്മയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് മത്സരം രണ്ടാം ഘട്ടത്തിലേക്ക്; തിങ്കള്‍ മുതല്‍ ശനി വരേയാണ് സമയം

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ സ്ഥിതിചെയ്യുന്ന വിസ്മയ പാര്‍ക്ക് വിനോദ സഞ്ചാര മേഘലയില്‍ പുത്തന്‍ ഉണര്‍വ്വുമായി സുരക്ഷിതവും ആനന്ദകരവുമായ അനൂഭുതികള്‍ പകര്‍ന്ന് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ അവധിക്കാല ആഘോഷങ്ങളെ മനോഹരമായി വരച്ചിടാന്‍ ഡൂള്‍ന്യൂസും വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പറശ്ശിനിക്കടവും ഒന്നിച്ച് നടത്തുന്ന ഓര്‍മ്മക്കുറിപ്പ് മത്സരം ഒരാഴ്ച്ച പിന്നിടുന്നു. അവധിക്കാല ഓര്‍മ്മകള്‍ കുറിപ്പുകളായോ ചെറുവീഡിയോകളായോ അയച്ചുകൊണ്ട് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ആഴ്ചയിലേയും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് സൃഷ്ടികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതായിരിക്കും. ഈ ആഴ്ച്ചയിലെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 17-06-2018 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുമ്പായി കുറിപ്പ് അയക്കേണ്ടതാണ്. 19-06-2018 തിങ്കളാഴ്ച്ച 5 മണിക്ക് ഫലം പ്രഖ്യാപിക്കും. കുറിപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും…

Read More
1 2