ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയി….

ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയി….

• നിമ്മി വല്‍സന്‍ അവധിക്കാലമെന്ന വിസ്മയ സാഗരത്തിലേക്കു കടന്നപ്പോള്‍ തന്നെ മനസില്‍ ആഹ്ലാദം തിരതല്ലുകയായിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ കാത്തിരിക്കുകയായിരുന്നു നാട്ടുകൂട്ടം. ഞാനും എന്റെ ഫ്രണ്ട്സും സ്‌കൂള്‍ പൂട്ടിയതിന്റെ പിറ്റേന്നു തന്നെ സൈക്കിളുമെടുത്തു ഊരുചുറ്റാനിറങ്ങി. നാട്ടിലെ സകല മാവിലും ഞങ്ങളുടെ കല്ലേറുകൊണ്ടിരുന്നു. ഒരു പത്തന്‍പത് ഏറെറിഞ്ഞാല്‍ മാത്രമേ ഒരു മാങ്ങയെങ്കിലും വീഴുകയുള്ളൂ. വഴിനീളമുള്ള വാമിലുമൊത്തം എറിഞ്ഞു നടക്കുമ്പോള്‍ ഏതെങ്കിലുമൊരു മാവിന്റെ ഉടമസ്ഥന്റെ തലയെങ്ങാന്‍ കണ്ടാല്‍ മതി നിരത്തി ഓട്ടമായിരിക്കും. അങ്ങനെ എത്രയെത്ര മാങ്ങ ഞങ്ങള്‍ കട്ടുപറിച്ചിട്ട് ഉപ്പും മുളകുമിട്ട് സപ്പറടിച്ചിട്ടുണ്ടെന്നോ! മാങ്ങപറിച്ചതിന്റെ പേരില്‍ എത്ര അടികിട്ടിയാലും വഴക്കുകേട്ടാലുമൊന്നും ഞങ്ങള്‍ക്കൊരു കൂസലുമില്ലായിരുന്നു. ഒരു പക്ഷേ ഞങ്ങളുടെ കൊതി അതിനൊക്കെ എത്രയോ മുകളിലായതുകൊണ്ടാവാം. അല്ലെങ്കിലൊരു പക്ഷേ അതൊക്കെ ഞങ്ങളുടെ ഈ…

Read More

ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ….

ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ….

• നവ്യ വത്സന്‍ ഹോ! അങ്ങനെ കാത്തുകാത്തിരുന്ന് അവധിക്കാലമെത്തി. ഇത്രയും നാള്‍ പരീക്ഷയുടെ ചൂടിലായിരുന്നു. അവിടെ പോവരുത്, ഇവിടെ പോവരുത്, രാവിലെ എഴുന്നേറ്റ് പഠിക്കണം, കല്ല്യാണമില്ല, വീട്ടില്‍ കൂടലില്ല എന്തിനധികം പറയുന്നു സ്വന്തം മാമന്റെ മകന്റെ കുഞ്ഞിന്റെ 28നുപോലും പങ്കെടുപ്പിച്ചില്ല. എന്നേക്കാള്‍ ആവലാതി എന്റെ വീട്ടുകാര്‍ക്കായിരുന്നു. ജ്യൂസുകുടിപ്പിക്കലും ഫ്രൂട്ട്‌സ്‌കഴിപ്പിക്കലും എന്തൊക്കെയായിരുന്നു. അങ്ങനെ എസ്.എസ്.എല്‍.സി പരീക്ഷ ശൂ… എന്നങ്ങു കഴിഞ്ഞുപോയി. പിന്നെ ഞങ്ങളുടെ സ്വര്‍ഗകവാടം തുറക്കുകയായി. നീണ്ടുനീണ്ടകിടക്കുന്ന അവധിക്കാലം. ബുക്കുകളോ പേനകളോ അസൈന്‍മെന്റുകളോ ഇല്ലാത്ത നാവിലുവെള്ളമൂറുന്ന മാമ്പഴങ്ങളുമൊക്കെയുള്ള അണ്ണാരക്കണ്ണനും കാക്കക്കഴുവെരിയുമൊക്കെ ചങ്ങാത്തം കൂടാനെത്തുന്ന ഒരു വലിയ ലോകം. ചരടുപൊട്ടിയ പട്ടത്തെപ്പോലെ പാറിപ്പറന്നു നടക്കാനുള്ള ദിവസങ്ങള്‍. പക്ഷെ ഇങ്ങനെ കുന്നോളം ആഗ്രഹിക്കുക എന്നല്ലാതെ അതെങ്ങനെ സഫലമാക്കും? അതായിരുന്നു അടുത്ത…

Read More

ഡൂള്‍ന്യൂസ്-വിസ്മയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് മത്സരം രണ്ടാം ഘട്ടത്തിലേക്ക്; തിങ്കള്‍ മുതല്‍ ശനി വരേയാണ് സമയം

ഡൂള്‍ന്യൂസ്-വിസ്മയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് മത്സരം രണ്ടാം ഘട്ടത്തിലേക്ക്; തിങ്കള്‍ മുതല്‍ ശനി വരേയാണ് സമയം

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ സ്ഥിതിചെയ്യുന്ന വിസ്മയ പാര്‍ക്ക് വിനോദ സഞ്ചാര മേഘലയില്‍ പുത്തന്‍ ഉണര്‍വ്വുമായി സുരക്ഷിതവും ആനന്ദകരവുമായ അനൂഭുതികള്‍ പകര്‍ന്ന് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ അവധിക്കാല ആഘോഷങ്ങളെ മനോഹരമായി വരച്ചിടാന്‍ ഡൂള്‍ന്യൂസും വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പറശ്ശിനിക്കടവും ഒന്നിച്ച് നടത്തുന്ന ഓര്‍മ്മക്കുറിപ്പ് മത്സരം ഒരാഴ്ച്ച പിന്നിടുന്നു. അവധിക്കാല ഓര്‍മ്മകള്‍ കുറിപ്പുകളായോ ചെറുവീഡിയോകളായോ അയച്ചുകൊണ്ട് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ആഴ്ചയിലേയും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് സൃഷ്ടികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതായിരിക്കും. ഈ ആഴ്ച്ചയിലെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 17-06-2018 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുമ്പായി കുറിപ്പ് അയക്കേണ്ടതാണ്. 19-06-2018 തിങ്കളാഴ്ച്ച 5 മണിക്ക് ഫലം പ്രഖ്യാപിക്കും. കുറിപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും…

Read More