പാടത്തെ ഫുട്ബോള്‍ കളിയും തോട്ടിലെ കുളിയും

പാടത്തെ ഫുട്ബോള്‍ കളിയും തോട്ടിലെ കുളിയും

. സഹീദ് കെ.എച്ച് ക്രിക്കറ്റ്മാത്രം കളിച്ചുകൊണ്ടിരുന്ന മൊയ്തുക്കാന്റെ പാടത്ത് ആദ്യമായി ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു. ഷാനവാസായിരുന്നു അതിന് കാരണം. അവന്റെ ബാപ്പ ഖത്തറില്‍ നിന്ന് വരുമ്പോള്‍ കൊണ്ട് വന്ന ഫുട്ബോളില്‍ കാറ്റ് നിറച്ചാണ് ഞങ്ങള്‍ ആദ്യമായി എന്റെ നാട്ടില്‍ ഫുട്ബോള്‍ കളിക്കുന്നത്. ഓരോ ദിവസവും കളിക്കാന്‍ ആളുകള്‍ കൂടികൂടി വന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളായി ഫുട്ബോള്‍ കളിക്കാന്‍. കളികഴിഞ്ഞ് കുളത്തിലെ കുളിയാണ് ഏറ്റവും മനോഹരം. നിഹാലിന്റെ പറമ്പിലുള്ള കുളത്തിലാണ് കളി കഴിഞ്ഞ് ഞങ്ങള്‍ കുളിക്കാറ്. നിഹാലിന്റെ ഉമ്മ വന്ന് വഴക്ക് പറയും വരെ കുളി തുടരും. വിയര്‍ത്ത് വന്ന് കുളത്തിലേക്ക് ഒറ്റചാട്ടമാണ്. എന്ത് രസമാണെന്നറിയോ വിയര്‍ത്ത് വന്ന് തണുത്ത വെള്ളത്തല്‍ കുറെ നേരം…

Read More