ഡൂള്‍ന്യൂസ്-വിസ്മയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് മത്സരം രണ്ടാം ഘട്ടത്തിലേക്ക്; തിങ്കള്‍ മുതല്‍ ശനി വരേയാണ് സമയം

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ സ്ഥിതിചെയ്യുന്ന വിസ്മയ പാര്‍ക്ക് വിനോദ സഞ്ചാര മേഘലയില്‍ പുത്തന്‍ ഉണര്‍വ്വുമായി സുരക്ഷിതവും ആനന്ദകരവുമായ അനൂഭുതികള്‍ പകര്‍ന്ന് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ അവധിക്കാല ആഘോഷങ്ങളെ മനോഹരമായി വരച്ചിടാന്‍ ഡൂള്‍ന്യൂസും വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പറശ്ശിനിക്കടവും ഒന്നിച്ച് നടത്തുന്ന ഓര്‍മ്മക്കുറിപ്പ് മത്സരം ഒരാഴ്ച്ച പിന്നിടുന്നു. അവധിക്കാല ഓര്‍മ്മകള്‍ കുറിപ്പുകളായോ ചെറുവീഡിയോകളായോ അയച്ചുകൊണ്ട് ഈ മത്സരത്തില്‍ പങ്കെടുക്കാം.

ഓരോ ആഴ്ചയിലേയും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് സൃഷ്ടികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതായിരിക്കും. ഈ ആഴ്ച്ചയിലെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 17-06-2018 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുമ്പായി കുറിപ്പ് അയക്കേണ്ടതാണ്. 19-06-2018 തിങ്കളാഴ്ച്ച 5 മണിക്ക് ഫലം പ്രഖ്യാപിക്കും.

കുറിപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിസ്മയ പാര്‍ക്ക് പ്രവേശന ടിക്കറ്റില്‍ 20% ഡിസ്‌കൗണ്ട് ലഭിക്കും. മൊത്തം വിജയികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടാകും.

മത്സരാര്‍ഥികള്‍ക്ക് കുറിപ്പുകള്‍/വീഡിയോകള്‍ ഡൂള്‍ന്യൂസിലേക്ക് ഇമെയില്‍ (contest@doolnews.com) ആയോ വിസ്മയ പാര്‍ക്കിന്റെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയോ നല്‍കാം. ഡൂള്‍ന്യൂസിന്റെ വാട്‌സ്ആപ്പ് നമ്പറായ 9072605555 ലേക്കും സൃഷ്ടികള്‍ അയക്കാം. സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത് ലണ്ടന്‍ ബോയ്‌സ് കിഡ്സ് കാഷ്വല്‍സാണ്.

നിബന്ധനകള്‍

#അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
#ഡൂള്‍ ന്യൂസിലെ ജീവനക്കാരുടെ ബന്ധുക്കള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുളളതല്ല.
#വിധി കര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
#ഒരാള്‍ ഒന്നില്‍ കൂടുതല്‍ കുറിപ്പുകള്‍ അയക്കാന്‍ പാടുള്ളതല്ല.
#കുറിപ്പിനൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ കൃത്യമായി രേഖപ്പെടുത്തുക.